അബുദാബി: യുഎഇ യിൽ ഇന്ന് 430 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 46,563 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 308 ആയി. അതേ സമയം ഇന്ന് 760 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 35,165 ആയി.

യുഎഇയുടെ ദേശീയ അണുനശീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായും യാത്ര നിയന്ത്രണങ്ങൾ നീക്കിയതായും യുഎഇ ദേശീയ അടിയന്തര പ്രതിസന്ധി ദുരന്തനിവാരണ അതോറിറ്റി വക്താവ് സെയ്ഫ് അൽ ധഹേരി പറഞ്ഞു. എന്നാൽ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയ നിയമങ്ങളും പിഴകളും ഇപ്പോഴും നിലവിലുണ്ട്.

അബുദാബിയിൽ ദേശീയ അണു നശീകരണ പരിപാടി പൂർത്തിയായതിന് ശേഷം, താമസക്കാർക്ക് ഇപ്പോൾ എമിറേറ്റിനുള്ളിൽ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. അബുദാബിയിൽ നിന്ന് പുറത്തുകടക്കാൻ പെർമിറ്റ് ആവശ്യമില്ല. എന്നാൽ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും പ്രത്യേകം വിഭാഗങ്ങളിൽ ഒഴികെയുള്ളവർക്ക് അബുദാബിയിലേക്കുള്ള പ്രവേശന നിരോധനം നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here