അബുദാബി: യുഎഇയിൽ ഇന്ന് 571 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 36,359 ആയി. ഇന്ന് ഒരാൾ മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 270 ആയി. അതേ സമയം ഇന്ന് 427 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 19,153 ആയി.

കോവിഡ് പ്രതോരോധത്തിന്റെ ഭാഗമായി അബുദാബിയിൽ ചൊവ്വാഴ്ച ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന പ്രവേശനവിലക്ക് 10 ദിവസമോ രണ്ടാഴ്ചയോ വരെ നീട്ടാൻ സാധ്യതയുണ്ടെന്ന് അബുദാബി പോലീസ് അറിയിച്ചു. തീരുമാനം ആദ്യ ആഴ്ചയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അബുദാബി എമർജൻസി, ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി എന്നിവ പ്രഖ്യാപിക്കുമെന്ന് അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി പറഞ്ഞു.

ദുബായിലെ എല്ലാ പള്ളികളുടെയും അണുനശീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പള്ളികൾ വീണ്ടും തുറക്കുന്നതിന്റെ മുന്നോടിയായാണ് പ്രവർത്തനങ്ങൾ ശക്തമാക്കിയത്. എന്നാൽ തുറക്കുന്നതിനുള്ള തിയതി ഇതുവരെ അധികൃതർ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here