ദുബായ് : യുഎഇ യിൽ ഇന്ന് 239 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 60,999 ആയി. ഇന്ന് രാജ്യത്ത് ആരും തന്നെ മരണപ്പെട്ടിട്ടില്ല. രാജ്യത്തെ കോവിഡ് മരണസംഖ്യ 351 ആണ്. അതേ സമയം ഇന്ന് 360 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 54,615 ആയി.

യുഎഇ യിലെ പള്ളികളിൽ നാളെ മുതൽ 50% പേർക്ക് പ്രവേശനം. സാമൂഹിക അകലം അടക്കമുള്ള കർശന നിയന്ത്രണത്തോടെയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ്–19 നെ തുടർന്ന് ആദ്യം അടച്ചിട്ടിരുന്ന മുസ്‌ലിം പള്ളികളിൽ ജൂലൈ 1 മുതൽ 30% പേർക്ക് പ്രവേശനം നൽകിയിരുന്നു.

UAE

രണ്ട് പേർ തമ്മിൽ 2 മീറ്റർ അകലമാണ് പാലിക്കേണ്ടത്. നേരത്തെ ഇത് 3 മീറ്ററായിരുന്നു. വാങ്ക് വിളിക്ക് ശേഷം നമസ്കാരം ആരംഭിക്കേണ്ട സമയം 10 മിനിറ്റായും വർധിപ്പിച്ചു. എന്നാൽ ഇത് മഗ്‌രിബ്(സന്ധ്യാ പ്രാർഥന) പ്രാർഥനയ്ക്ക് അഞ്ച് മിനിറ്റ് മാത്രം. മാസ്ക് ധരിച്ചുവേണം പള്ളികളിലെത്താൻ. പ്രാർഥിക്കാനുള്ള മുസല്ല അവരവർ കൊണ്ടുവരണം. വുളു (അംഗശുദ്ധി) വീടുകളിൽ നിന്ന് എടുത്തുവേണം വരാൻ. പ്രധാന പ്രാർഥനകൾക്കേ പള്ളി ഉപയോഗിക്കാവൂ. വയോജനങ്ങൾ, കുട്ടികൾ, മറ്റു രോഗമുള്ളവർ എന്നിവർ സ്വയംരക്ഷ കരുതി പള്ളികളിൽ വരരുത്.

LEAVE A REPLY

Please enter your comment!
Please enter your name here