നൂറുകണക്കിനു പേർക്ക് ആശ്വാസമേകി, എൻട്രി പെർമിറ്റുകാരുടെ പ്രവേശനം ദുബായ് പുനരാരംഭിച്ചു. ഇതിനു പുറമേ, യുഎഇയില‌െ മറ്റ് എമിറേറ്റുകളിലേക്കു പോകേണ്ടവർക്ക് ദുബായിൽ ഇറങ്ങാനുള്ള അനുമതിയും നൽകുന്നുണ്ട്. ഓഗസ്റ്റ് രണ്ടാം വാരം എൻട്രി പെർമിറ്റുകാർക്കു പ്രവേശനാനുമതി നൽകിയെങ്കിലും പിന്നീടു നിർത്തിവച്ചിരുന്നു.

പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ രാജ്യത്തേക്ക് പ്രവേശിക്കാൻ ലഭിക്കുന്ന അനുമതി പത്രമാണ് എൻട്രി പെർമിറ്റ്. ഇതുള്ളവർക്ക് ദുബായിലെത്താൻ ജിഡിആർഎഫ്എയുടെ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ അതോറിറ്റി) പ്രത്യേക അനുമതി വേണ്ട.

യാത്രയുടെ 48 മണിക്കൂർ കാലാവധിയിൽ എടുത്ത ആർടിപിസിആർ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവും വിമാനത്താവളത്തിൽ 6 മണിക്കൂർ സമയപരിധിയിൽ ലഭിക്കുന്ന ആർടിപിസിആർ ഫലവും കയ്യിൽ കരുതണം.

ദുബായിലേക്കു യാത്ര ചെയ്യുന്ന താമസവീസക്കാരിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ജിഡിആർഎഫ്എയിൽ അപ്‌ലോഡ് ചെയ്യുന്നവർക്കാണു പെട്ടെന്ന് അനുമതി ലഭിക്കുന്നത്.

ഇതര എമിറേറ്റുകളിലേക്കു പോകാനായി ദുബായിൽ എത്തുന്ന താമസവീസക്കാർ ഐസിഎ(ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്) അനുമതി നേടണം.

ദുബായ് ഒഴികെ ഇതര എമിറേറ്റുകളിലേക്ക് എത്തേണ്ടവർ https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന സൈറ്റിൽ റജിസ്റ്റർ ചെയ്യണം.

ഷാർജയിലേക്ക് എൻട്രി പെർമിറ്റുകാർക്കു തത്വത്തിൽ പ്രവേശനാനുമതി ഉണ്ടെങ്കിലും ടിക്കറ്റുകൾ നൽകിത്തുടങ്ങിയിട്ടില്ല.

ഷാർജ, അബുദാബി, റാസൽഖൈമ എമിറേറ്റുകളിലെത്തുന്ന സന്ദർശകവീസക്കാർ ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ 2 ഡോസും എടുത്തിരിക്കണം.

ദുബായിൽ വിവിധ കമ്പനികൾ തൊഴിൽ വീസ നൽകിത്തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here