സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളെ പിരിച്ചുവിടുന്നതിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യോഗ്യരായ വിദേശികളുണ്ടെന്ന കാരണത്താല്‍ സ്വദേശികള്‍ക്കെതിരെ നടപടിയെടുക്കുന്നത് നിയമലംഘനമാണ്. സ്വദേശിയെ ഒഴിവാക്കുമ്ബോള്‍ കാരണങ്ങള്‍ വ്യക്തമായി ബോധ്യപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി.

സ്വകാര്യ മേഖലയിലെ സ്വദേശി നിയമനവും തൊഴില്‍ കരാര്‍ റദ്ദാക്കലും രേഖാമൂലമാകണമെന്നാണു നിയമം. ഏതു സാഹചര്യത്തിലായാലും ഒരാള്‍ സ്ഥാപനം വിടുംമുന്‍പ് നേരിട്ടോ ടെലിഫോണിലോ ആശയവിനിമയം നടത്തി വിശദ റിപ്പോര്‍ട്ട് തയാറാക്കണം.

സേവനം അവസാനിപ്പിക്കുന്നതിന്റെ കാരണങ്ങള്‍, തൊഴില്‍ പുരോഗതിക്കു കമ്ബനി നല്‍കിയ അവസരങ്ങള്‍, കമ്ബനിയുടെയും സഹജീവനക്കാരുടെയും സഹായങ്ങള്‍, ജോലി സംബന്ധമായ അഭിപ്രായങ്ങള്‍, ജോലിയുമായി ബന്ധപ്പെട്ടു ലഭിച്ച പരിശീലനങ്ങള്‍, കമ്ബനി നല്‍കിയ മറ്റ് ആനുകൂല്യങ്ങള്‍ (ആരോഗ്യ സുരക്ഷ, ശമ്ബളത്തോടെയുള്ള അവധി ), തൊഴിലുപേക്ഷിക്കുന്നതു തടയാന്‍ സ്ഥാപനം സ്വീകരിച്ച മാര്‍ഗങ്ങള്‍ എന്നിവയെല്ലാം രേഖപ്പെടുത്തിയാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here