യുണൈറ്റഡ് അറബ് എമിറേറ്റിലെ കോവിഡ് -19 നുള്ള നിഷ്ക്രിയ വാക്സിൻ ആദ്യ ഘട്ട പരീക്ഷണങ്ങൾക്ക് തയ്യാറായ സന്നദ്ധസേവകരുടെ എണ്ണം 31000 ആയി. വളന്റിയർ രജിസ്ട്രേഷൻ നിർത്തി വെച്ചതായി അധികൃതർ അറിയിച്ചു.120 ൽ അധികം രാജ്യങ്ങളിൽ നിന്നായി 31,000 വാക്സിനേഷൻ വോളന്റിയർമാരെ യാണ് ആറ് ആഴ്ചയ്ക്കുള്ളിൽ യുഎഇ വാക്സിൻ പരീക്ഷണത്തിന് ഒരുക്കിയത്.

ആരോഗ്യവകുപ്പ് – അബുദാബി, യുഎഇ ആരോഗ്യ- പ്രതിരോധ മന്ത്രാലയം, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി എന്നിവയുമായി സഹകരിച്ച് അബുദാബി ആസ്ഥാനമായുള്ള ജി 42 ഹെൽത്ത് കെയർ ആണ് പരീക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നത്. പരീക്ഷണങ്ങൾ മുന്നോട്ട് പോകുമ്പോൾ ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരിൽ ഇതിനകം തന്നെ വാക്സിൻ രണ്ടാം ഷോട്ട് നൽകുകയും സ്ഥിരമായി നിരീക്ഷണത്തിനും ആരോഗ്യ പരിശോധനകൾക്കും വിധേയമാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here