ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ ഇരുനൂറില്‍ താഴെയെത്തി. 168 പേര്‍ക്ക് മാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ 9 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ 159 പേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 197 ആയി.

179 പേര്‍ക്ക് കൂടി ഇന്ന് രോഗമുക്തി ലഭിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് പോസറ്റിവ് ആയി തുടരുന്നവരുടെ എണ്ണം 2,948 ആയി കുറഞ്ഞു. ഇതുവരെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 115,430 ആയി.

പുതുതായി 33 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 409 ആയി. മൂന്നു പേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. 66 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here