യുഎഇയിൽ മികവു പുലർത്തുന്ന ഹൈസ്കൂൾ വിദ്യാർഥികൾക്കും ഗോൾഡൻ വീസ നൽകുന്നു. വാർഷിക പരീക്ഷയിൽ 95% മാർക്കു നേടുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കും കുടുംബാംഗങ്ങൾക്കുമാണ് 10 വർഷത്തെ വീസ ലഭിക്കുക.

നേരത്തെ വ്യവസായികൾക്കും ഡോക്ടർമാർ അടക്കം വിവിധ മേഖലകളിലെ വിദഗ്ധർക്കും ഗോൾഡൻ വീസ നൽകുന്നുണ്ട്. ഇതിനു പുറമേയാണ് ഗോൾഡൻ വീസയിലൂടെ യുഎഇയുടെ പ്രത്യേക അംഗീകാരം ഹൈസ്കൂൾ വിദ്യാർഥികൾക്കും ലഭിക്കുന്നത്.

രാജ്യത്തിന് അകത്തും പുറത്തുമുള്ള സർവകലാശാല വിദ്യാർഥികളിൽ മികവു പുലർത്തുന്ന 3.75 പോയിന്റുള്ളവർക്ക് ഗോൾഡൻ വീസ നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here