യുഎഇ യിൽ ബുധനാഴ്ച 5 മരണവും 432 പുതിയ കേസുകളും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. കേസുകൾ നേരത്തേ കണ്ടെത്തുന്നതിനായി, യു‌എഇ 14 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സെന്ററുകൾ തുറന്നിട്ടുണ്ട്, ഇവിടം ആരോഗ്യ പ്രവർത്തകരുമായി നേരിട്ട് ബന്ധപ്പെടാതെ നൂറുകണക്കിന് ആളുകളെ ദിവസേന പരിശോധിക്കാൻ കഴിയും. രാജ്യത്തുടനീളം പുതിയ ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങൾ ഉപയോഗിച്ച് പ്രതിദിനം 7,100 പേർക്ക് ടെസ്റ്റിംഗ് നടത്താൻ കഴിയുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. നിലവിൽ ആശുപത്രികളിലും ഔട്ട് പേഷ്യന്റ് ക്ലിനിക്കുകളിലുമടക്കം ദിവസവും 10,000 ടെസ്റ്റുകൾ നടത്താനുള്ള ശേഷി രാജ്യത്തിനുണ്ട്.

അതേസമയം, കോവിഡ് -19 ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കൽ പരീക്ഷണങ്ങളും യുഎഇ ആരംഭിച്ചു. കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിനായി യുഎഇയിൽ നിരവധി മുൻകരുതൽ നടപട്ടികളാണ് സ്വീകരിച്ചിരിക്കുന്നത് സ്റ്റേഹോം സംരംഭം, രാജ്യവ്യാപകമായി സാനിറ്റൈസേഷൻ ഡ്രൈവ്, വീടുകളിലും ജോലിസ്ഥലങ്ങളിലും ശരിയായ ശുചിത്വത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ നിലവിൽ ഉണ്ട്

എല്ലാ റെസിഡൻസി വിസകളും എൻട്രി പെർമിറ്റുകളും എമിറേറ്റ്സ് ഐഡികളും 2020 അവസാനം വരെ സാധുവായി തുടരും എന്നതാണ് യുഎഇ സർക്കാർ സ്വീകരിച്ച ഏറ്റവും പുതിയ നടപടികളിൽ ഒന്ന്. അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകൾ മറ്റ് എമിറേറ്റുകളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here