യുഎഇയില്‍ കുറഞ്ഞ നിരക്കില്‍ വീട്ടുജോലിക്കാരെ നല്‍കാമെന്നു വാഗ്ദാനം ചെയ്തു പണം തട്ടുന്ന സൈബര്‍ സംഘങ്ങളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. വ്യാജ വിലാസവും ബാങ്ക് അക്കൗണ്ടും കാണിച്ചാണ് ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യവും തുടര്‍ന്നുള്ള പണം തട്ടലും.

ആവശ്യമുള്ളവര്‍ക്കു വീട്ടുജോലിക്കാരെ നല്‍കാമെന്നാണ് വെബ് സൈറ്റുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും നല്‍കുന്ന വാഗ്ദാനം. പ്രമുഖ കമ്ബനികളുടെ പേരിലാണ് വ്യാജ പരസ്യങ്ങള്‍ നല്‍കുന്നത് . പരസ്യത്തില്‍ കാണിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാനാണ് സ്പോണ്‍സര്‍മാരോട് തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നത്. ഇത്തരം പരസ്യങ്ങളില്‍ വഞ്ചിതരായി കരാര്‍ ഉറപ്പിക്കുകയോ പണം കൈമാറുകയോ ചെയ്യരുതെന്ന് അബൂദാബി പൊലീസ് നിര്‍ദേശം നല്‍കി.

അതെ സമയം സ്പോണ്‍സര്‍മാരുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിനായി യുഎഇയിലെ പ്രമുഖ കമ്ബനികളുടെ പേര് വ്യാജ റിക്രൂട്ടിങ് സംഘം ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തി. തട്ടിപ്പിനായി പലതരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ പുതിയ തന്ത്രം മാത്രമാണിതെന്നും വഞ്ചിതരാകാതിരിക്കാന്‍ യുഎഇയിലെ ഔദ്യോഗിക കാര്യാലയങ്ങള്‍ വഴി മാത്രം വീട്ടുജോലിക്കാരെ കൊണ്ടുവരാവൂ എന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here