യുഎഇ യിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വിവിധ മേഖലകളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 42 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷ ഈർപ്പവും വർധിക്കാം. താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. തീരപ്രദേശങ്ങളിൽ ഇത് 47 ഡിഗ്രി സെൽഷ്യസ് വരെയാകും.

വിവിധയിടങ്ങളിൽ താപനില 49 ഡിഗ്രിവരെയെത്തിയിരുന്നു. എന്നാൽ വടക്കൻ മേഖലകളിൽ ചിലയിടത്ത് മഴ ലഭിച്ചു. അതേസമയം തെക്കുകിഴക്കൻ മേഖലകളിൽ വരുംദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച അസ്ഥിര കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. മൂടൽമഞ്ഞിനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here