ആഗോള തലത്തിൽ വിദേശനിക്ഷേപങ്ങളിൽ 42% കുറവുണ്ടാകുമെന്നായിരുന്നു യുഎൻ റിപ്പോർട്ടെങ്കിലും കഴിഞ്ഞ വർഷം യുഎഇയിൽ 44% വർധനയുണ്ടായതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.

7300 കോടി ദിർഹമാണ് 2020ലെ യുഎഇയിൽ ഉണ്ടായ വിദേശ നിക്ഷേപം. പ്രതിസന്ധികളെ ക്രിയാത്മകമായി കൈകാര്യം ചെയ്തപ്പോഴുണ്ടായ നേട്ടമാണിത്. എന്നാൽ കൈകാര്യം ചെയ്യുന്നതിലെ പിഴവ് നേട്ടങ്ങൾ നശിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here