കോവിഡിൽ നിന്നും യുഎസ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. കോവിഡ് 19ന്റെ പ്രഭവ കേന്ദ്രമായ ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി സംസ്ഥാനങ്ങളൊഴികെ ഉള്ള മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ ഇളവുകള്‍ നിലവില്‍ വന്നു. സാമൂഹിക അകലം പാലിക്കണമെന്നും ഫെയ്സ് മാസ്‌ക്കുകള്‍ ധരിക്കണമെന്നുമാണ് മിക്കയിടത്തും ആവശ്യം.

നിരത്തുകള്‍ സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. പലേടത്തും റസ്റ്ററന്റുകളടക്കമുള്ളവ തുറന്നു. ടെക്‌സസില്‍ തുറന്ന സിനിമാ തിയേറ്ററുകളില്‍ ഷോയ്ക്ക് പ്രേക്ഷകരെത്തുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് എല്ലായിടത്തും ഗ്രോസറി മാര്‍ക്കറ്റുകളില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അവശ്യവസ്തുക്കള്‍ക്കൊന്നും തന്നെ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. തൊഴിലില്ലായ്മ രൂക്ഷമായതൊഴികെ കാര്യമായ സാമ്പത്തിക പ്രതിസന്ധിയും താഴെ തട്ടിലേക്ക് എത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here