ഇന്ത്യൻ പൗരന്മാരെ മെയ് 7 മുതൽ നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്ച രാവിലെ മുതൽ യു.എ.ഇയിലെ എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസുകൾ വീണ്ടും തുറക്കും. യാത്രാ നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ അബുദാബിയിലെയും അൽ ഐനിലെയും എയർലൈൻ ഓഫീസുകൾ തിങ്കളാഴ്ച വരെ താൽക്കാലികമായി അടച്ചിരിക്കുകയായിരുന്നു. ഇന്ത്യൻ എംബസി തയ്യാറാക്കിയ പട്ടിക പ്രകാരമുള്ള യാത്രക്കാർക്ക് വിമാന ടിക്കറ്റ് അനുവദിക്കും. “ഞങ്ങൾ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ തുറന്നിരിക്കും. ആവശ്യമെങ്കിൽ പ്രവൃത്തിസമയം ആവശ്യാനുസരണം നീട്ടാൻ കഴിയും” എന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി ഓഫീസ് അറിയിച്ചു. ദുബായ്, ഷാർജ ഓഫീസുകളും ചൊവ്വാഴ്ച മുതൽ തുറക്കും. ഇന്ത്യൻ സർക്കാർ പ്രഖ്യാപന പ്രകാരം ‘ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ’ യാത്രയ്ക്കായി ക്രമീകരിക്കും. എന്നാൽ വിമാനങ്ങളുടെ സമയത്തെക്കുറിച്ചും ടിക്കറ്റ് നിരക്കുകളെ കുറിച്ചും മറ്റും വ്യക്തതയില്ല. ചൊവ്വാഴ്ച വൈകുന്നേരത്തൊടു കൂടി പൂർണ്ണ വിവരങ്ങൾ ലഭ്യമാകും എന്നാണറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here