ഇ​ന്ത്യ​യി​ല​ട​ക്കം കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ കോവിഡ്​ വാക്​സി​ന്റെ പേറ്റന്‍റ്​ ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച്‌​ യു.എസും. അന്താരാഷ്​ട്ര സമൂഹത്തില്‍ നിന്ന്​ കടുത്ത സമ്മര്‍ദം ഉയരുന്നതിനിടെയാണ്​ പേറ്റന്‍റ്​ താല്‍ക്കാലികമായി ഒഴിവാക്കാനുള്ള തീരുമാനത്തെ യു.എസ്​ പിന്തുണച്ചത്​​.

ലോ​ക വ്യാ​പാ​ര സം​ഘ​ട​ന​യി​ലാ​ണ് അ​മേ​രി​ക്ക നി​ല​പാ​ട് അ​റി​യി​ക്കു​ക. ഫൈ​സ​ര്‍, മോ​ഡേ​ണ ക​മ്ബ​നി​ക​ളു​ടെ എ​തി​ര്‍​പ്പ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റ് ന​ട​പ​ടി.ഗ​വേ​ഷ​ണ ക​ണ്ടെ​ത്ത​ലി​ന് ഇ​താ​ദ്യ​മാ​യാ​ണ് പേ​റ്റ​ന്‍റ് വേ​ണ്ടെ​ന്ന നി​ല​പാ​ട് എ​ടു​ക്കു​ന്ന​ത്. ഡെ​മോ​ക്രാ​റ്റ് അം​ഗ​ങ്ങ​ളും നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്നു. ബൗ​ദ്ധി​ക സ്വ​ത്ത​വാ​കാ​ശം ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ ഏ​ത് ഉ​ത്പാ​ദ​ക​ര്‍​ക്കും വാ​ക്സി​ന്‍ നി​ര്‍​മി​ക്കാ​നും ക്ഷാ​മം ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here