ബ്രഹ്മം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തികരിച്ച്‌ നില്‍ക്കുകയാണ് ഉണ്ണി മുകുന്ദന്‍.രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ​ചിത്രത്തില്‍ ആദ്യമായി ഉണ്ണി പൃഥ്വിരാജിന് ഒപ്പം അഭിനയിച്ചിരിക്കുകയാണ്. പൃഥ്വിരാജിനൊപ്പം അഭിനയച്ചതിന്റെ സന്തോഷവും ആദ്യമായി പൃഥ്വിയെ കണ്ടതിനെ കുറിച്ചും ഉണ്ണി മുകുന്ദന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഉണ്ണി മുകുന്ദന്‍ പൃഥ്വിരാജിനെ കുറിച്ച്‌ പറഞ്ഞതിങ്ങനെ, ഒരു ചെറിയ പരിപാടിയിലാണ് താന്‍ ആദ്യമായി പൃഥ്വിരാജിനെ കണ്ടത്. അന്ന് ഓട്ടോറിക്ഷയിലാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് താരങ്ങളെല്ലാം മടങ്ങുമ്ബോഴേക്കും രാത്രി നേരം ഒരുപാട് വൈകിയിരുന്നു. അപ്പോള്‍ പൃഥ്വിരാജ് വന്ന് തന്നോട് വീട്ടിലേക്ക് ഒരു ഡ്രൈവ് പോവാം എന്ന് പറഞ്ഞു. പൃഥ്വിയെ പോലൊരു വലിയ നടനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആ ക്ഷണം സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു.

അന്ന് ഞാന്‍ ആരുമല്ല. ആളുകളുടെ മനസ്സില്‍ എന്റെ പേര് പോലും എത്തിയിട്ടില്ല. വെറും ഒരു തുടക്കക്കാരന്‍. എന്നിട്ടും പൃഥ്വിരാജ് എന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയത്. അന്ന് രാജു എന്നോട് പെരുമാറിയ രീതി എനിക്കൊരിക്കലും മറക്കാന്‍ സാധിക്കില്ല. പൃഥ്വിരാജ് എന്ന വ്യക്തി എന്താണ് എങ്ങിനെയാണ് എന്നുള്ള ആമുഖമായിരുന്നു ആ അനുഭവം എനിക്ക്.

അതേ വ്യക്തിയ്‌ക്കൊപ്പം ഒരു സിനിമയില്‍ ഒരുമിച്ച്‌ പ്രവൃത്തിയ്ക്കുക എന്നാല്‍ തന്നെ സംബന്ധിച്ച്‌ വളരെ അധികം സന്തോഷമുള്ള കാര്യമായിരുന്നു. പൃഥ്വിരാജിനൊപ്പം ഒരു സിനിമ ചെയ്യണം എന്ന് ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു. അഭിനേതാവ് ആവുന്നതിന് മുന്‍പേ തന്നെ ഞാന്‍ ആരാധിച്ച നടനാണ് അദ്ദേഹം. രാജു ആളുകളോട് പെരുമാറുന്ന രീതി… തികഞ്ഞ മാന്യനാണ് അദ്ദേഹം. അസാധാരണമായ ഒരു നടന്‍ മാത്രമല്ല പൃഥ്വി, അനുകമ്ബയുള്ള വ്യക്തിയും കൂടെയാണ്.

പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ചും ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. സിനിമയോട് രാജുവിന് വളരെ ഗൗരവമായതും പ്രൊഫഷണലുമായ സമീപനമാണ്. വ്യക്തിപരമായി അതൊന്ന് നേരില്‍ കണ്ട് അനുഭവിയ്ക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. തീര്‍ച്ചയായും ബ്രഹ്മം എന്ന ചിത്രത്തില്‍ ഒരുമിച്ച്‌ അഭിനയിക്കുമ്ബോള്‍ പലതും എനിക്ക് പൃഥ്വിയില്‍ നിന്ന് പഠിക്കാന്‍ സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here