ഈദുല്‍ ഫിത്തറിന്റെ അനുഗ്രഹീത അവസരത്തില്‍ കുടുംബ സന്ദര്‍ശനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാന്‍ യുഎഇ നിവാസികളോട് ഭരണകൂടം ആവശ്യപ്പെട്ടു. ഈദ് ആഘോഷങ്ങള്‍ ഒരേ വീട്ടില്‍ താമസിക്കുന്ന ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മെയ് 4 ചൊവ്വാഴ്ച പ്രഖ്യാപിച്ചു. സുരക്ഷയെ കണക്കിലെടുത്താണ് തീരുമാനങ്ങള്‍.

മാസപ്പിറവി ദൃശ്യമാകുന്നതിനെ ആശ്രയിച്ച്‌ മെയ് 12 ബുധനാഴ്ചയോ മെയ് 13 വ്യാഴാഴ്ചയോ ഈദ് ഉല്‍ ഫിതര്‍ ആയിരിക്കും. ഈയവസരത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങളുമായി ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. നേരിട്ട് ആശംസകള്‍ അറിയിക്കാതെ ഇലക്‌ട്രോണിക് സംവിധാനങ്ങളിലൂടെ ആശംസകള്‍ കൈമാറണമെന്ന് നിര്‍ദ്ദേശിക്കുന്നു. ഒപ്പം തന്നെ അയല്‍വാസികളും കുടുംബാംഗങ്ങളും പരസ്പരം സമ്മാനങ്ങള്‍ നല്‍കുകയോ ഭക്ഷണം പങ്കിടുകയോ ചെയ്യരുത്.

പണമോ സമ്മാനമോ നല്‍കുന്ന ജനപ്രിയ പാരമ്ബര്യം ഒഴിവാക്കണം. അവ നിര്‍ബന്ധമാണെങ്കില്‍, പണം ബാങ്ക് അക്കൗണ്ടുകളിലൂടെ നല്‍കണമെന്നാണ് നിബന്ധന. യുഎഇ നിവാസികള്‍ക്ക് ഈ ഈദ് അല്‍ ഫിത്തറിന് അഞ്ച് ദിവസം വരെ അവധി ലഭിക്കാറുണ്ട്. അവധി ദിവസങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ സുരക്ഷിതമായിരിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here