ബുധനാഴ്ച വരെ യുഎഇയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ മേഖലകളിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. തെക്കുപടിഞ്ഞാറുനിന്നുള്ള ന്യൂനമർദവും ചെങ്കടലിനു മുകളിലൂടെയുള്ള മേഘങ്ങൾ യുഎഇയിലേക്കു നീങ്ങുന്നതുമാണ് മഴയ്ക്ക് സാധ്യത കൂട്ടുന്നത്.

ഇന്നും നാളെയും രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും മേഘാവൃതമായിരിക്കും. മിന്നലോടുകൂടിയ മഴയുണ്ടാകും. ചിലയിടങ്ങളിൽ ആലിപ്പഴവും വീഴാം. താപനില ഗണ്യമായി കുറയും. സമുദ്രം പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടിനു സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും സൂചിപ്പിച്ചു.

ഈ മാസം വടക്കുപടിഞ്ഞാറൻ കാറ്റ് (ഷമാൽ) ശക്തിപ്രാപിക്കുന്നതോടെ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും അലർജിയുള്ളവരും പ്രായമായവും കുട്ടികളും പുറത്തിറങ്ങുമ്പോൾ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിൽ ഇന്നലെ ചിലയിടങ്ങളിൽ നേരിയ മഴ പെയ്തു. പകൽ മുഴുവൻ ആകാശം മേഘാവൃതമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here