അബുദാബിയിലേയ്ക്കു പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ പുതുക്കിയ ‘ഗ്രീൻ ലിസ്റ്റ്’ അബുദാബി സാംസ്കാരിക–ടൂറിസം (ഡിസിടി അബുദാബി) വിഭാഗം പ്രഖ്യാപിച്ചു. നാളെ( 26) മുതൽ പുതിയപട്ടിക പ്രാബല്യത്തിൽ വരും. പുതുക്കിയ ഗ്രീൻ ലിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ ഇറങ്ങിയ ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്ന് ഒഴിവാക്കും.

യാത്രക്കാർ പുറപ്പെടുന്നതിനു പരമാവധി 48 മണിക്കൂർ മുൻപു സാധുതയുള്ള കോവിഡ്-19 പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ഹാജരാക്കേണ്ടതുണ്ട്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുമ്പോൾ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. പുതുക്കിയ ‘ഗ്രീൻ ലിസ്റ്റിൽ’ നിന്നുള്ള, വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് ആറാം ദിവസം മറ്റൊരു പിസിആർ പരിശോധന നടത്തും (അബുദാബിയിൽ എത്തുന്ന ദിവസം ഉൾപ്പെടെ). ‘ഗ്രീൻ ലിസ്റ്റ്’ രാജ്യങ്ങളിൽ നിന്നുള്ള വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാർ 6, 9 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. രാജ്യാന്തര സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി പട്ടിക പതിവായി പുതുക്കുമെന്നും യാത്രയ്‌ക്കായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകളുടെ കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയമാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്നും അധികൃതർ പറഞ്ഞു. യുഎഇ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുകയും മുൻഗണന നൽകുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here