അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി അം​ഗീകരിക്കാതെ ഡോണള്‍ഡ് ട്രംപ്. ജോ ബൈഡന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലത്തെ തെരുവില്‍ നേരിടാനാണ് ട്രംപിന്റെ തീരുമാനം. തീവ്ര വലതുപക്ഷ സംഘടനകളുടെ പ്രതിഷേധ ദൃശ്യങ്ങള്‍ ട്രംപ് ട്വീറ്റ് ചെയ്തു. നാം തന്നെ ജയിക്കുമെന്ന അടിക്കുറിപ്പോടെയാണ് ട്രംപിന്റെ ട്വീറ്റ്. ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ വിവിധ കോടതികള്‍ തള്ളിയിരുന്നു.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ഡോണള്‍ഡ് ട്രംപിന്റെ ആരോപണത്തിന് തെളിവില്ലെന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പ് അധികൃതര്‍ ഔദ്യോഗികമായി വിശദീകരണം നല്‍കിയിരുന്നു. യുഎസ് ഫെഡറല്‍ ആന്‍ഡ് സ്റ്റേറ്റ് ഇലക്ഷന്‍ അധികൃതര്‍ ട്രംപിന്റെ വാദം തള്ളി പ്രസ്താവന പുറപ്പെടുവിച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2.7 ദശലക്ഷം വോട്ടുകള്‍ എക്വിപ്‌മെന്റ് മേക്കര്‍ ഡിലീറ്റ് ചെയ്‌തെന്ന് ട്രംപ് ആരോപിച്ചതിന് പിന്നാലെയാണ് അധികൃതര്‍ പ്രസ്താവന ഇറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here