top news and media websites

തുടര്‍ച്ചയായ ഏഴാം ദിവസവും രാജ്യത്ത്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം 50,000ത്തില്‍ താഴെ. 24 മണിക്കൂറിനിടെ 44,684 ​േപര്‍ക്കാണ്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 87.73 ലക്ഷം കടന്നു. ഒരു ഘട്ടത്തില്‍ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം ഒരുലക്ഷത്തിന്​ മുകളിലെത്തിയിരുന്നു.

വെള്ളിയാഴ്​ചത്തെ കോവിഡ്​ കേസുകളെക്കാള്‍ 0.4 ശതമാനം കുറവാണ്​ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം. ​അതേസമയം ദീപാവലി ആഘോഷങ്ങള്‍ കഴിയുന്നതോടെ ഉത്തരേന്ത്യയില്‍ അടക്കം കോവിഡ്​ ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നാണ്​ വിലയിരുത്തല്‍. 520 മരണവും കൂടി 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്​ ചെയ്​തതോടെ ​രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 1,29,188 ആയി. 4.8 ലക്ഷം പേരാണ്​ ചികിത്സയില്‍ കഴിയുന്നത്​. 81.6 ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം ലോകത്ത്​ കോവിഡ്​ ബാധിതര്‍ അഞ്ചുകോടി കടന്നു. യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും കോവിഡി​െന്‍റ രണ്ടാംവരവ്​ സ്​ഥിരീകരിച്ചതോടെ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. കോവിഡ്​ ബാധിച്ച്‌​ 13 ലക്ഷം പേരുടെ ജീവനാണ്​ ഇതുവരെ നഷ്​ടപ്പെട്ടത്​.

അതേസമയം ബഹുരാഷ്ട്ര കമ്ബനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത വാക്​സിന്‍ കോവിഡ്​ വ്യാപനത്തെ തടയുമെന്ന അവകാശവാദവുമായി ശാസ്​ത്രജ്ഞര്‍ രംഗത്തെത്തിയിരുന്നു. കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്​സിന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന്​ ഫൈസര്‍ നേര​ത്തെ അറിയിച്ചിരുന്നു. യു.എസ്​ ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷ​െന്‍റ അനുമതി ലഭിച്ചാല്‍ വാക്​സിന്‍ പുറത്തിറക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here