ഈ മാസം 23 മുതല്‍ യു എസ്-ഇന്ത്യ യാത്രാവിമാന സേവനം പുനരാരംഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി യു എസ് ഗതാഗത വകുപ്പ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ സര്‍വീസുകളും നിരോധിച്ചിരുന്നു. രാജ്യത്തെത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങളോട് ഇന്ത്യ അന്യായവും വിവേചനപരവുമായ വേര്‍തിരിവ് കാണിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം യു എസ് ആരോപിച്ചിരുന്നു.

ചാര്‍ട്ടര്‍ വിമാനങ്ങള്‍ സേവനം ആരംഭിക്കുന്നതിന് മുമ്ബ് അംഗീകാരത്തിന് അപേക്ഷിക്കണമെന്നുള്ള ഇന്ത്യന്‍ വിമാനക്കമ്ബനികളോട് ആവശ്യപ്പെട്ട ഉത്തരവ് പിന്‍വലിക്കുകയാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രാ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായി എയര്‍ ഇന്ത്യ നല്‍കിയ അപേക്ഷക്ക് അംഗീകാരം നല്‍കിയതായും യു എസ് ഗതാഗത വകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here