ഇന്ത്യന്‍ നാവികസേയ്ക്ക് സേനാദിനത്തില്‍ അമേരിക്കയുടെ പ്രശംസ. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് മേഖലയിലും അതിശക്തമായ നാവികവ്യൂഹം ഇരുരാജ്യങ്ങളും സംയുക്തമായി തീര്‍ക്കുമെന്നും അമേരിക്കന്‍ നാവികസേന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഇന്ത്യന്‍ നാവികസേന പസഫിക് മേഖലയുടെ സുരക്ഷയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ശേഷിയുള്ളതാണ്. അമേരിക്ക ഇന്ത്യയുടെ സംവിധാനങ്ങളെ മാനിക്കുന്നു. നാവിക വ്യൂഹത്തിന്റെ കരുത്തും ബോദ്ധ്യപ്പെട്ടുവെന്നും യു.എസ്.നാവികസേന സെക്രട്ടറി സ്ഥാനം വഹിക്കുന്ന കെന്നത്ത് ബ്രാത്ത്വെയിറ്റ് വ്യക്തമാക്കി. അമേരിക്കന്‍ നാവികസേനയുടെ സിവിലിയന്‍ വിഭാഗത്തിന്റെ ചുമതലവഹിക്കുന്ന രണ്ടാമത്തെ പ്രധാന ഉദ്യോഗസ്ഥനാണ് കെന്നത്ത്.

അമേരിക്കയുടെ പ്രഥമ നാവികവ്യൂഹം അടിമുടി പുതുക്കാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞമാസം പുറത്തുവിട്ടിരുന്നു. പെസഫിക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന ഏറ്റവും വിപുലമായ വ്യൂഹമാണ് ആധുനിക സംവിധാനങ്ങളോടെ ശക്തമാക്കുന്നത്.ക്വാഡ് സഖ്യത്തിന്റെ ഏകോപനമുള്‍പ്പടെ ഫസ്റ്റ് ഫ്‌ലീറ്റാണ് കൈകാര്യം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here