കോവിഡ് വാക്സീൻ വിതരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ ഷോപ്പിങ് മാളുകളിലും കുത്തിവയ്പ്പിന് സൗകര്യമൊരുക്കി. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ആരോഗ്യ സേവന വിഭാഗമായ സേഹയുടെ നേതൃത്വത്തിലാണ് മാളുകളിൽ വാക്സീൻ വിതരണം നടത്തുന്നത്.

മാർച്ചിനകം 50% പേർക്കും വാക്സീൻ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം നഗരത്തിലെയും ഉൾപ്രദേശങ്ങളിലെയും വിവിധ മാളുകളിലായി നടന്ന വാക്സീൻ ക്യാംപെയിനിൽ മലയാളികൾ അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. അൽവഹ്ദ മാൾ, മുഷ്റിഫ് മാൾ, ക്യാപിറ്റൽ മാൾ, മെസ്‌യദ് മാൾ തുടങ്ങിയ മാളുകളിലാണ് വാക്സീൻ വിതരണം നടക്കുന്നത്.

രാവിലെ 10 മുതൽ രാത്രി 9 വരെയാണ് കുത്തിവയ്പ്. മുൻകൂട്ടി ബുക്ക് ചെയ്യാതെ എമിറേറ്റ്സ് ഐഡിയുമായി നേരിട്ടെത്തിയാൽ വാക്സീൻ എടുക്കാം. മരുന്നിനോ ഭക്ഷണത്തിനോ അലർജി ഇല്ലെന്നു ഉറപ്പു വരുത്തിയ ശേഷമേ കുത്തിവയ്ക്കൂ.വാക്സീൻ കാലയളവിൽ ഗർഭധാരണവും പാടില്ല.

തടവുകാർക്കും വാക്സീൻ

അബുദാബി∙ യുഎഇയിലെ തടവുകാർക്കും കോവിഡ് വാക്സീൻ നൽകിത്തുടങ്ങി. ഇതുവരെ 179 പേർ സൗജന്യ കുത്തിവയ്പ് എടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here