ആര്‍ട്ടുറോ വിദാലിന്റെ ലീഗ് കിരീട റെക്കോര്‍ഡ് കുതിപ്പിന് അവസാനം. എട്ടു വര്‍ഷം തുടര്‍ച്ചയായി ലീഗ് കിരീടങ്ങള്‍ നേടിയ ശേഷം ഒപ്പോള്‍ ഒമ്ബതാം വര്‍ഷം ലീഗ് കിരീടമില്ലാതെ നില്‍ക്കുകയാണ് വിദാല്‍. അവസാന എട്ട് വര്‍ഷങ്ങളിലും വിദാല്‍ കളിക്കുന്ന ടീം ലീഗ് കിരീടം നേടിയിരുന്നു. എന്നാല്‍ ഇത്തവണ ബാഴ്സലോണ റയലിന് മുന്നില്‍ ലാലിഗ കിരീടം നഷ്ടപ്പെടുത്തിയതോടെ ആ മനോഹര യാത്രയ്ക്ക് അവസാനമായി.

La Liga: Arturo Vidal's goal against feisty Valladolid helps Barcelona keep  their title hope alive - Sports News

അവസാന എട്ടു സീസണുകളില്‍ മൂന്ന് രാജ്യങ്ങളിലായായിരുന്നു വിഡാല്‍ എട്ട് ലീഗ് കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ എത്തിയത്. 2012 യുവന്റസിനൊപ്പം ആണ് ഈ കിരീട വേട്ട വിഡാല്‍ തുടങ്ങിയത്. 2012, 2013, 2014, 2015 സീസണുകളില്‍ യുവന്റസിനൊപ്പം ഇറ്റാലിയന്‍ ലീഗ് കിരീടം നേടാന്‍ വിഡാലിനായി. 2015നു ശേഷം ബയേണില്‍ പോയ വിഡാല്‍ അവിടെ 2016, 2017, 2018 സീസണുകളില്‍ ബുണ്ടസ് ലീഗ കിരീടവും ഉയര്‍ത്തിയിരുന്നു. മുമ്ബ് ഇബ്രാഹിമോവിച് തുടര്‍ച്ചയായി ഒമ്ബതു സീസണുകളില്‍ ലീഗ് കിരീടം നേടിയിരു‌ന്നു. ഇറ്റലി, സ്പെയിന്‍, ഫ്രഞ്ച് ലീഗുകളില്‍ ആയിരുന്നു ഇബ്രയുടെ ഈ നേട്ടം. ആ നേട്ടം മറിക്കടക്കാന്‍ ഇനി വിദാലിനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here