ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത് ഫെബ്രുവരി 18 മുതലെന്ന് ബിസിസിഐ. സയ്യിദ് മുഷ്താഖ് അലി ട്രോഫി നടന്ന വേദികളിലാണ് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളും നടക്കുന്നത്. ടി-20 ടൂര്‍ണമെന്‍്റ് നടത്തുന്നതിനായി നേരത്തെ തന്നെ ഇവിടങ്ങളില്‍ ബയോ ബബിള്‍ സംവിധാനം ഒരുക്കിയിരുന്നു. അതുകൊണ്ട് വീണ്ടുമിവിടെ ബയോ ബബിള്‍ ഒരുക്കുക എന്നത് താരതമ്യേന എളുപ്പമാകുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.

മുംബൈ, ബാംഗ്ലൂര്‍, ബറോഡ, കൊല്‍ക്കത്ത, ഇന്‍ഡോര്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍. ചെന്നൈയില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്നതിനാല്‍ മത്സരങ്ങള്‍ക്ക് ഇക്കുറി കേരളവും വേദിയാകും. കേരളത്തില്‍ തിരുവനന്തപുരമോ വയനാടോ ആയിരിക്കും വേദിയാകുക. നോക്കൗട്ട് മത്സരങ്ങളെല്ലാം മറ്റൊരു വേദിയിലാകും നടക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ അഹമ്മദാബാദിലായിരുന്നു നടന്നത്. അവിടെ ഇത്തവണ ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര നടക്കുന്നതു കൊണ്ട് തന്നെ മറ്റൊരു വേദിയിലാവും മത്സരങ്ങള്‍ നടത്തുക.

ഫെബ്രുവരി 18 മുതല്‍ വനിതകളുടെ ഏകദിന ടൂര്‍ണമെന്റും ആരംഭിക്കും. വിജയവാഡ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്‍്റെ 87 വര്‍ഷങ്ങളില്‍ ഇതാദ്യമായാണ് രഞ്ജി മത്സരങ്ങള്‍ റദ്ദാക്കി വിജയ് ഹസാരെ ട്രോഫി മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ തീരുമാനിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസിഐക്ക് മുന്നിലുണ്ടായിരുന്ന പോംവഴി. ഇതിന് ചെലവ് കൂടുമെന്നതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here