കോവിഡ് രോഗബാധയെ തുടര്‍ന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ വരവ് സുഗമമാക്കുന്നതിനാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം നടപ്പിലാക്കിയത്. ആന്‍ഡ്രോയിഡ് വേര്‍ഷനിലും ഐ.ഒ.എസ് വേര്‍ഷനിലും ആപ്പ് ലഭ്യമാണ്.

കോവിഡ് പരിശോധന നടത്തുന്ന അംഗീകൃത ലബോറട്ടറികളുമായി മുന ആപ്പ് ബന്ധിപ്പിച്ചതിനാല്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പിക്കുവാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈറ്റിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും മുന ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരന്‍റെ എല്ലാ വിശദാംശങ്ങളും ആപ്പ് വഴി ആരോഗ്യ അധികാരികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here