ആദ്യം തന്നെ കേരള പബ്ലിക് സര്‍വീസ് കമ്മിഷനു നന്ദി അറിയിക്കുന്നു. പിഎസ്‌സി വിളിച്ചിരുന്നെങ്കില്‍ വിനയ് പി.മേനോന്‍ ഇപ്പോഴും കേരളത്തില്‍ തന്നെ ഉണ്ടായിരുന്നേനേ.അതും പൊലീസില്‍ ഇന്‍സ്പെക്ടറായി. പക്ഷേ ഇന്ന് ചെറായിക്കാരന്‍ വിനയ് മേനോന്‍ യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടവുമായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു.കേരളത്തിന് തന്നെ അഭിമാന നിമിഷമാണ് ഇത്. ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ചെല്‍സി ടീമിന്റെ വെല്‍നസ് ട്രെയിനറാണ് മലയാളിയായ വിനയ്.

ചെല്‍സിയില്‍ തന്റെ റോളിനെക്കുറിച്ചു വിനയ് (47): ”ഞാനൊരു മൈന്‍ഡ് സ്ട്രാറ്റജിസ്റ്റാണ്. നിരാശരായിരിക്കുന്ന കളിക്കാരോട് 2 മിനിറ്റ് സംസാരിച്ചാല്‍ മതിയാകും.അതാണ് വിനയുടെ ജോലി. ഒരോരുത്തരുടെയും മനസ് തുറന്നുകിട്ടാനൊരു ജാലക നിമിഷമുണ്ട്. അതിനുവേണ്ടി കാക്കണം.”പോര്‍ട്ടോയില്‍നിന്നുള്ള വിമാനം ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം 7.20ന് ലണ്ടനില്‍ ഇറങ്ങുമ്ബോഴും ക്ലബ്ബുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നുവെന്ന് വിനയ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here