ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ അംബരചുംബിയായ കെട്ടിടം നിര്‍മ്മിക്കാനൊരുങ്ങി റഷ്യ. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിലകൊള്ളുന്ന യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്നു ഖ്യാതിയുള്ള ലക്ത സെന്ററിനടുത്തായാണ്, “ലക്ത സെന്റര്‍ 2” എന്ന കെട്ടിടം നിര്‍മ്മിക്കുക. സ്‌കോട്ടിഷ് വസ്തുവിദ്യയെ ആധാരമാക്കി നിര്‍മ്മിക്കുന്ന “ദി കെറ്റില്‍ കളക്റ്റീവ്” എന്ന കമ്ബനിയാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന പുറത്തുവിട്ടത്.

703 മീറ്റര്‍ ഉയരവും 150 നിലകളുമുള്ള ഈ കെട്ടിടമായിരിക്കും, യൂറോപ്പിലെ ഏറ്റവും ഉയരമുള്ളതും ലോകത്തില്‍ ഈ ഇനത്തില്‍ രണ്ടാമത്തേതുമായ കെട്ടിടം. ഇത് പൂര്‍ത്തിയായാല്‍ 828 മീറ്റര്‍ ഉയരവും 163 നിലകളുമുള്ള ദുബായിലെ “ബുര്‍ജ് ഖലീഫ” മാത്രമാകും ഇതിനെ പിന്നിലാക്കുക. എന്നാല്‍ ലക്ത സെന്റര്‍ 2 വിലെ 590 മീറ്റര്‍ ഉയരത്തിലുള്ള നിലയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള വാസയോഗ്യമായ ഇടമാവുക. 632 മീറ്റര്‍ ഉയരമുള്ള ചൈനയിലെ “ഷാങ്ഗായ് ടവറാണ്” നിലവില്‍ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം.

LEAVE A REPLY

Please enter your comment!
Please enter your name here