ഡി വില്ലിയേഴ്സ് നേടിയ 73 റണ്‍സിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിലാണ് ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ ബാംഗ്ളൂര്‍ വിജയം സ്വന്തമാക്കിയത്. ഇതിന്‍റെ ബലത്തില്‍ ബാംഗ്ളൂര്‍ 82 റണ്‍സിന്‍റെ വിജയം ആണ് സ്വന്തമാക്കിയത്. “അവന്‍ വന്നു തന്റെ മൂന്നാമത്തെ പന്ത് നന്നായി അടിച്ചു. അതുപോലുള്ള ഒരു പിച്ചില്‍ എബിക്ക് മാത്രമേ അത് ചെയ്യാന്‍ കഴിയൂ. ഇത് ഒരു പ്രത്യേക ഇന്നിങ്‌സ് ആയിരുന്നു, ഞങ്ങള്‍ക്ക് 195 അടിക്കാൻ പറ്റി ആ മനുഷ്യന്റെ പ്രതിഭ കാരണം” കോഹിലി പറഞ്ഞു. ബാറ്റിംഗ് ദുഷ്കരമാരായ പിച്ചില്‍ മികച്ച പ്രകടനമാണ് എഡിബി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ടോസ് നേടിയ ആര്‍‌സി‌ബി 20 ഓവറില്‍ രണ്ട് വിക്കറ്റിന് 194 റണ്‍സ് നേടി. ഡിവില്ലിയേഴ്സിന് പുറമെ ആരോണ്‍ ഫിഞ്ച് (37 പന്തില്‍ 47), കോഹ്‌ലി (28 പന്തില്‍ 33), ദേവ്ദട്ട് പാഡിക്കല്‍ (23 ന് 32). തുടര്‍ന്ന് 20 ഓവറില്‍ ഒമ്ബത് വിക്കറ്റിന് 112 ന് കെകെആറിനെ അവര്‍ നിയന്ത്രിച്ചു. തന്റെ ബൗളര്‍മാരെയും കോഹ്‌ലി പ്രശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here