ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ ഉപയോക്താക്കൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്നു ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. ഇക്കാര്യത്തിൽ ഉപഭോക്താക്കൾ പലപ്പോഴും അശ്രദ്ധ വരുത്തുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ജിഡിആർഎഫ്എ വീണ്ടും, വീണ്ടും ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുന്നത്. വീസ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് സ്വാഭാവികമായും കാലതാമസം വരും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള അറിയിപ്പ് നൽകുന്നത്.

വീസാ അപേക്ഷകളിലെ വ്യക്തത നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കും. അമർ സെന്ററുകൾ, വകുപ്പിന്റെ മറ്റു സ്മാർട്ട് ചാനലുകൾ തുടങ്ങിയവ വഴി – ഡിപ്പാർട്ട്‌മെന്റിലേക്ക് സമർപ്പിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ,മറ്റുവിവരങ്ങൾ എല്ലാം കിത്യമാണെന്ന് സ്വയം പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ- നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here