കാലാവധി കഴിഞ്ഞ യുഎഇ സന്ദര്‍ശക വിസ കൈവശമുള്ളവര്‍ 2020 ഓഗസ്റ്റ് 11 നകം രാജ്യം വിടണം, അല്ലെങ്കില്‍ ഒരു മാസം അധിക സമയത്തിനായി അപേക്ഷിക്കണം എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ദുബായിൽ ഇഷ്യൂ ചെയ്ത വിസിറ്റ് വിസക്കാർക്ക് ഈ സൗകര്യം ലഭ്യമാകില്ലെന്നാണ് ആമിർ സെന്ററുകൾ നൽകുന്ന പുതിയ വിവരം. രാജ്യത്തെ സന്ദര്‍ശകര്‍ക്കോ ടൂറിസ്റ്റ് വിസ ഉടമകള്‍ക്കോ ഐസി‌എയുടെ പുതിയ ഉത്തരവില്‍, ഓഗസ്റ്റ് 11 ന് ശേഷം 30 ദിവസത്തെ ഗ്രേസ് പിരീഡിൽ ഒരു തവണ കൂടി പുതുക്കാൻ കഴിയുമെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഗ്രേസ് പിരീഡ് നീട്ടുന്നതിന് എങ്ങനെ അപേക്ഷിക്കണം എന്ന് ഐസി‌എ വ്യക്തമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here