top news and media website in dubai

യു.എസില്‍ പരീക്ഷിച്ച ആദ്യത്തെ കോവിഡ് -19 വാക്സിന്‍ വഴി ആളുകളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ചെന്ന് ഗവേഷകര്‍. അവസാനഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍​ നടക്കുന്നത്​. നാഷനല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ബയോടെക്നോളജി കമ്പനി മോഡേണയുമായി ചേര്‍ന്ന് നടത്തിയ പരീക്ഷണങ്ങളില്‍ വികസിപ്പിച്ചെടുത്ത വാക്സിന്‍ ജൂലൈ 27ന് കൂടുതല്‍ ആളുകളില്‍ പരീക്ഷിക്കും.

കൊറോണ വൈറസിന് ഈ വാക്‌സിന്‍ പര്യാപതമാണോ എന്നറിയാന്‍ 30,000 പേരില്‍ പഠനം നടത്തും. ഇത്രയധികം ആളുകളില്‍ നടത്തുന്ന പരിശോധന കോവിഡ് വാക്‌സിന്‍ പരീക്ഷണ രംഗത്ത് ഇതാദ്യമാണ്. ആദ്യഘട്ടത്തില്‍ പരീക്ഷണം നടത്തിയ 45 പേരില്‍ വിജയകരമായിരുന്നെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ പ്രസ്‌താവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here