ടെലഗ്രാം ഉപയോക്‌താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. പുതിയ മാറ്റങ്ങളുമായി ടെലഗ്രാം ആപ്. ഇനി മുതല്‍ ടെലഗ്രാമില്‍ പ്രൊഫെെല്‍ വീഡിയോയും അപ്‌ലോഡ് ചെയ്യാം. നിലവില്‍ പ്രൊഫെെല്‍ ചിത്രം മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ.

കഴിഞ്ഞ ദിവസം ഇറക്കിയ പത്രകുറിപ്പിലൂടെയാണ് പുതിയ മാറ്റങ്ങള്‍ ടെലഗ്രാം പുറത്ത് വിട്ടത്. ഇതിന്റെ അപ്‌ഡേറ്റ് ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പുതിയ ഫൊട്ടോ എഡിറ്റിങ് ഫീച്ചേഴ്‌സും ഇപ്പോഴുള്ള അപ്‌ഡേറ്റില്‍ ലഭ്യമാണ്. ഫൊട്ടോ ഷെയര്‍ ചെയ്യും മുന്‍പ് എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് പുതിയ അപ്‌ഡേറ്റിലുള്ളത്.

പുതിയ അപ്‌ഡേറ്റില്‍ ഉപയോക്‌താക്കളെ ഏറെ സന്തോഷിപ്പിക്കുന്ന മറ്റൊരു മാറ്റവുമുണ്ട്. ഇതുവരെ ടെലഗ്രാം വഴി അയക്കാവുന്ന ഫയലുകളുടെ പരമാവധി വലിപ്പം 1.5 ജിബി ആയിരുന്നു. ഇതിപ്പോള്‍ രണ്ട് ജിബിയായി ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം ടെലഗ്രാം ‘പീപ്പിള്‍ നിയര്‍ ബൈ’ എന്ന ഫീച്ചറും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവരല്ലാതെ മറ്റുള്ളവരോടും ഇതുവഴി ചാറ്റ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here