വൈറസ് വ്യാപനത്തിന് എതിരായ ഇന്ത്യയുടെ ‘കഠിനവും സമയബന്ധിതവുമായ നടപടികളെ’ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെയാണ് സംഘന പ്രശംസിച്ചത്. കെറോണ വ്യാപനത്തിനെതിരായ പോരാട്ടത്തിന്റെ ഫലം ഇപ്പോള്‍ സംഖ്യകളില്‍ പറയുന്നത് ഒരു പക്ഷേ നേരത്തെയാകും. എന്നാല്‍ ഫലപ്രദമായ ശാരീരിക അകലം സുഗമമാക്കുന്നതിന് ആറ് ആഴ്ച രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ചെയ്യാനും, പ്രധാന പൊതുജനാരോഗ്യ നടപടികളായ കൊറോണ വൈറസ് പോസിറ്റീവ് ആളുകളെ കണ്ടെത്തലും, ഐസ്വലേറ്റ് ചെയ്യലും അവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കലും വ്യാപിപ്പിക്കാനും എടുത്ത തീരുമാനം വൈറസ് ബാധ തടയുന്നതിന് സഹായകമാകും – ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here