അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മഹേന്ദ്രസിംഗ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്. ശനിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലൂടെയാണ് ധോണിയും പിന്നാലെ സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി 7:29 മുതല്‍ താന്‍ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ കുറിപ്പ്.

ഒന്നര പതിറ്റാണ്ടിലേറേ നീണ്ടുനിന്ന കരിയറില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് നയിച്ച ഇതിഹാസ നായകന്‍ 2019 ജൂലായ് 9ന് ഇംഗ്ലണ്ടില്‍ ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ വിജയ പ്രതീക്ഷയുടെ പടിവാതില്‍ക്കല്‍നിന്ന് റണ്ണൗട്ടായി. പിന്നീട് ധോണി മൈതാനത്തേക്കു മടങ്ങിയിരുന്നില്ല. ശേഷം കഴിഞ്ഞ ദിവസമാണ് ധോണി ഇന്‍സ്റ്റഗ്രാമില്‍ വിരമിക്കല്‍ സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്.

‘ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19:29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക’ – വിരമിക്കല്‍ പ്രഖ്യാപനം ഇത്രമാത്രം.-എന്നായിരുന്നു ധോണി കുറിച്ചത്. എന്നാല്‍ എന്തുകൊണ്ട് ധോണി ആഗസ്റ്റ് 15 19:29നുതന്നെ തിരഞ്ഞെടുത്തു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.19:29 എന്ന സമയമാണ് ഇതില്‍ ശ്രദ്ധേയം.

Dhoni retirement

ധോണി ഈ സമയം തിരഞ്ഞെടുത്തതിനെ കുറിച്ച്‌ ആരാധകര്‍ നിരവധി കാരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ധോണിയുടെ ജഴ്സി നമ്ബര്‍ 7ഉം റെയ്നയുടേത് 3 ഉം ആണ്. ഈ രണ്ട് സംഖ്യകളും ചേര്‍ത്തെഴുതിയാല്‍ 73 ആണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട്​ 73 വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം ഇരുവരും വിരമിച്ചു. ഇതാണഅ ഒരു കാരണമായി ആരാധക‌ര്‍ പറയുന്നത്. ഇന്ത്യന്‍ പതാകയുടെ ഇമോജി പോസ്റ്റ് ചെയ്ത ചിത്രത്തോട് റെയ്ന പ്രതികരിച്ചിരുന്നു.

Mahendra Singh Dhoni

മറ്റൊരു കാര്യം ആരാധകര്‍ പറയുന്നത് ധോണി അവസാനമായി ഇന്ത്യന്‍ ജേഴ്സിയണിഞ്ഞത് ജൂലായ് 9ന് ഇതേ സമയത്താണ്. മാര്‍ട്ടിന്‍ ഗുപ്റ്റിലിന്‍റെ ത്രോയില്‍ മഹേന്ദ്ര സിംഗ് ധോണി റണ്ണൗട്ടാവുമ്ബോള്‍ അന്ന് അസ്തമിച്ചത് ഇന്ത്യന്‍ ലോകകപ്പ് പ്രതീക്ഷകളായിരുന്നു. അവസാന വിക്കറ്റായി ചഹല്‍ മടങ്ങുമ്ബോള്‍ 7 29 നാണ് ഇന്ത്യന്‍ പോരാട്ടം അവസാനിച്ചത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പ്​ സെമിഫൈനലില്‍ ഇന്ത്യ​ ന്യൂസിലന്‍ഡിനോട്​ പരാജയപ്പെട്ട സമയം ആണ്​ ഇതെന്നായിരുന്നു ഒരു അഭിപ്രായം. ജീവിതത്തിലെ പ്രധാനഘട്ടം പൂര്‍ത്തിയാക്കിയ ശേഷം ചെയ്​ത്​ കൊണ്ടിരുന്ന പരിപാടികള്‍ക്ക്​ അവസാനം കുറിക്കുന്നതിനെ സൂചിപ്പിക്കുന്ന ‘എയ്​ഞ്ചല്‍ നമ്ബര്‍’ ആണ്​ 1929 എന്ന്​ ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here