ഈ വര്‍ഷം നടക്കാന്‍ ഇരിക്കുന്ന ടി20 ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും പന്തെറിയുകയാണ് അടുത്ത തന്‍റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ താരം ഹര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. പരിക്കിനെ തുടര്‍ന്നുള്ള ശസ്‌ത്രക്രിയക്ക് ശേഷം തിരിച്ചെത്തിയ താരം പന്തെറിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി ഒരുക്കിയത്.

പരിക്കിന് ശേഷം ഘട്ടം ഘട്ടമായെ പൂര്‍ണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്താനാകൂ എന്ന് പാണ്ഡ്യ പറഞ്ഞു. ലോകകപ്പ് എത്തുമ്ബോഴേക്കും പൂര്‍ണമായും പന്തെറിയാന്‍ കഴിയുമെന്നാണ് പാണ്ഡ്യ ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here