യുഎഇയുടെ പുതിയ ബജറ്റ് വിമാനക്കമ്പനിയായ ‘വിസ് എയർ അബുദാബി’ ഉടൻ പ്രവർത്തനം ആരംഭിക്കും. കമ്പനിയുടെ ആദ്യ വിമാനം കഴിഞ്ഞദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. കോവിഡ് പ്രതിസന്ധി തീരുന്നതോടെ വ്യോമയാന മേഖല കൂടുതൽ സജീവമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

അലക്സാൻഡ്രിയ, ആതൻസ്, ജോർജിയയിലെ കുടൈസി, സൈപ്രസിലെ ലർനാകാ, യുക്രെയ്നിലെ ഒഡേസ, അർമേനിയയിലെ യെരേവൻ എന്നിവിടങ്ങളിലേക്കാവും ആദ്യഘട്ട സർവീസുകൾ നടത്തുക. യു.എ.ഇയിലെ വമ്പൻഹോൾഡിങ് കമ്പനിയായ എഡിക്യു, വിസ് എയർ ഹോൾഡിങ്സ് എന്നിവ ചേർന്നാണ് വിമാനക്കമ്പനി തുടങ്ങിയത്.

കുറഞ്ഞ ചെലവിൽ യാത്രയൊരുക്കി മേഖലയിൽ ശ്രദ്ധേയ സാന്നിധ്യമാകാനാണ് ശ്രമിക്കുന്നതെന്ന് വിസ്എയർ അബുദാബി എം.ഡി കീസ് വാൻ ഷായെക് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here