10 വ​ര്‍​ഷ ഗോ​ള്‍​ഡ​ന്‍ വി​സ​യു​ള്ള​വ​ര്‍​ക്ക്​ തൊ​ഴി​ല്‍ പെ​ര്‍​മി​റ്റ്​ അനുവദിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം. മൂ​ന്നു​ത​രം തൊ​ഴി​ല്‍ പെ​ര്‍​മി​റ്റു​ക​ളാ​ണ്​ അ​നു​വ​ദി​ക്കു​ന്ന​ത്. ഒ​ന്ന്, ഗോ​ള്‍​ഡ​ന്‍ വി​സ ല​ഭി​ക്കു​േ​മ്ബാ​ള്‍ തൊ​ഴി​ല്‍​ര​ഹി​ത​നാ​യ ആ​ള്‍​ക്ക്​ പു​തി​യ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള അ​നു​മ​തി.

ര​ണ്ട്, നി​ല​വി​ല്‍ ജോ​ലി​യു​ണ്ടാ​യി​രി​ക്കെ മ​റ്റൊ​രു തൊ​ഴി​ലി​ലേ​ക്ക്​ മാ​റു​ന്ന​തി​നു​ള്ള അ​നു​മ​തി. മൂ​ന്ന്, ഗോ​ള്‍​ഡ​ന്‍ വി​സ​യു​ള്ള​യാ​ളു​ടെ വ​ര്‍​ക് പെ​ര്‍​മി​റ്റും ക​രാ​റും തൊ​ഴി​ലു​ട​മ​ക​ള്‍​ക്ക്​ പു​തു​ക്കു​ന്ന​തി​ന്. ഗോ​ള്‍​ഡ​ന്‍ വി​സ​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ഈ ​നി​യ​മം ത​ന്നെ ബാ​ധ​ക​മാ​കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗോ​ള്‍​ഡ​ന്‍ വി​സ ല​ഭി​ക്കു​ന്ന​യാ​ളും തൊ​ഴി​ലു​ട​മ​യും ത​മ്മി​ലു​ള്ള തൊ​ഴി​ല്‍ ക​രാ​റും പെ​ര്‍​മി​റ്റും യു.​എ.​ഇ നി​യ​മ​നു​സ​രി​ച്ച്‌​ നി​ല​നി​ല്‍​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്​​ത​മാ​ക്കി.

രാ​ജ്യ​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ല്‍​കാ​ന്‍ സാ​ധി​ക്കു​ന്ന​വ​ര്‍​ക്കും ഉ​യ​ര്‍​ന്ന ക​ഴി​വു​ള്ള അ​ല്ലെ​ങ്കി​ല്‍, സാ​മ്ബ​ത്തി​ക വ​ള​ര്‍​ച്ച​ക്ക് നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്ന പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ആ​ളു​ക​ള്‍​ക്കു​മാ​ണ്​ സ​ര്‍​ക്കാ​ര്‍ ഗോ​ള്‍​ഡ​ന്‍ വി​സ ന​ല്‍​കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here