കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 853 മരണം കൂടി സ്ഥിരീകരിച്ചു . രാജ്യത്ത് കൊവിഡ് മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു. ഇന്നലെ രോഗമുക്തി നേടിയത് 59,384 പേരാണ്. ഇതുവരെ 30,458,251 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി . 400,312 പേര്‍ മരണപ്പെട്ടു.

പ്രതിദിന രോഗികളിലും മരണനിരക്കിലും കഴിഞ്ഞ ദിവസത്തെക്കാള്‍ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 ദിവസം കൊണ്ടാണ് മരണസംഖ്യ മൂന്നരലക്ഷത്തില്‍ നിന്ന് നാല് ലക്ഷം കടന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here