ലോക പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും സാഹസികനുമായ പീറ്റര്‍ ബിയേര്‍ഡ്(82) മരിച്ച നിലയില്‍. ന്യൂയോര്‍ക്കിലെ മൗണ്ടക്കിനടുത്തുനിന്ന് ഞായറാഴ്ചയാണ് ബിയേര്‍ഡിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരുമാസം മുന്‍പ് ബിയേര്‍ഡിന്റെ കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് പരാതിയുമായി രംഗത്ത് വന്നിരുന്നു. മൃതദേഹം പീറ്റര്‍ ബിയേര്‍ഡിന്റെ തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചു. പീറ്റര്‍ ബിയേര്‍ഡ് ജീവിച്ചത് പ്രകൃതിയിലാണ് അവിടെ തന്നെ മരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു

ആഫ്രിക്കന്‍ വന്യജീവികളുടെ ഫോട്ടോകളിലൂടെ പ്രശസ്തനാകുന്ന ബിയേര്‍ഡ് കെനിയയില്‍ വര്‍ഷങ്ങങ്ങളോളം കൂടാരം കെട്ടി താമസിച്ചിട്ടുണ്ട്. 1965 ല്‍ പുറത്തിറക്കിയ ‘ദി എന്‍ഡ് ഓഫ് ദി ഗെയിം’ ലോക ശ്രദ്ധയാര്‍ജിച്ചു. നിരവധി വനിതാ മാഗസീനുകള്‍ക്ക് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയ ബിയേര്‍ഡ് പ്രശസ്ത അമേരിക്കന്‍ മോഡല്‍ ചെറിള്‍ ടൈഗ്സിനെ വിവാഹം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here