ലോകത്തെ ശ്വാസംമുട്ടിച്ച്‌ പടര്‍ന്നുപിടിക്കുന്ന കോവിഡ് മഹാമാരി ദശകങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടനയായ (ഡബ്ല്യുഎച്ച്‌ഒ). കൊവിഡ് ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ച്‌ ആറ് മാസം പിന്നിടുമ്ബോഴാണ് ഡബ്ലുഎച്ച്‌ഒയുടെ മുന്നറിയിപ്പ്.

കൊവിഡ് മഹാമാരി നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് പ്രതിസന്ധി വിലയിരുത്താന്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ ഡബ്ല്യുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീസസ് പറഞ്ഞു. കൊവിഡിന്റെ അനന്തരഫലങ്ങള്‍ ദശകങ്ങളോളം അനുഭവപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുറോപ്പിലും ഏഷ്യയിലും ചില രാജ്യങ്ങള്‍ രോഗത്തെ വരുതിയിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം പേരും വൈറസിനെ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും ടെഡ്രോസ് കുറ്റപ്പെടുത്തി.മാസ്‌കുകള്‍ ധരിക്കുന്ന കാര്യത്തിലും വൈറസ് പകരാനിടയുള്ള സാഹചര്യത്തിലും രാജ്യങ്ങള്‍ കൈക്കൊള്ളുന്ന രീതി തെറ്റാണെന്ന് ഡബ്ല്യുഎച്ച്‌ഒ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here