ഓസീസിനെതിരായ പരമ്ബര ജയത്തോടെ ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്‌ ടീം ഇന്ത്യ. മൂന്നാം സ്ഥാനത്തു നിന്നാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഇതോടെ പട്ടികയില്‍ ന്യൂസിലാന്‍ഡ് രണ്ടാമതും ഓസീസ് മൂന്നാമതുമായി.

ഓസീസ് മണ്ണില്‍ പരമ്ബര നേടിയതോടെ ഇന്ത്യയുടെ പോയിന്റ് 430 ആവുകയും, പോയിന്റ് ശരാശരി 71.7ലേക്ക് എത്തുകയും ചെയ്തു. പരമ്ബര കൈവിട്ട് മൂന്നാമതായ ഓസ്ട്രേലിയക്ക് 332 പോയിന്റും, 69.32 പോയിന്റ് ശരാശരിയുമാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here