ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തറിന്റെ ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽ വരെയുള്ള മത്സര ജേതാക്കൾ ആരൊക്കെയാകുമെന്ന് ലോകമാകെയുള്ള ഫുട്‌ബോൾ ആരാധകർക്ക് പ്രവചിക്കാം. കൈനിറയെ സമ്മാനങ്ങളും നേടാം. ഏഷ്യൻ കപ്പിന് മൂന്നാഴ്ച മാത്രം ശേഷിക്കെ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) അധികൃതരാണ് ആരാധകർക്കായി ‘പ്രവചന ഗെയിം’ നടത്തുന്നത്. ആരാധകർക്ക് എഎഫ്‌സി വെബ്‌സൈറ്റിലൂടെ (https://www.the-afc.com/en/more/predictor.html) അല്ലെങ്കിൽ എഎഫ്‌സി ലൈവ് ആപ്പിലൂടെ ഗെയിമിൽ പങ്കെടുക്കാം.

ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന 51 മത്സരങ്ങളിലെയും ജേതാക്കളെ പ്രവചിക്കാം. ഓരോ മത്സരങ്ങളുടെയും കിക്കോഫിന് തൊട്ടുമുൻപ് വരെ പ്രവചനത്തിൽ മാറ്റം വരുത്താം. നോക്കൗട്ട് ഘട്ടത്തിൽ മത്സരങ്ങളുടെ ഫലം, സ്‌കോർ ചെയ്യുന്ന ആദ്യ ടീം എന്നിവയുടെ അടിസ്ഥാനത്തിൽ പ്രവചനം എത്രത്തോളം കൃത്യമാണ് എന്നതനുസരിച്ച് ആരാധകർക്ക് പോയിന്റുകൾ ലഭിക്കും.

ഇരട്ട പോയിന്റുകൾ നേടാനായി ബൂസ്റ്ററുകൾ ഉപയോഗിക്കുകയും അധിക പോയിന്റുകൾക്കായി ഓപ്ഷനൽ ബോണസ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും ഗെയിമിൽ മുന്നേറാം. ലീഡർ ബോർഡ് റാങ്കിങ്ങുകളിലൂടെ പങ്കെടുക്കുന്നവരുടെ മികച്ച സ്‌കോറുകളും പ്രസിദ്ധീകരിക്കപ്പെടുത്തും. പതിവായി ലീഡർ ബോർഡ് അപ്‌ഡേറ്റ് ചെയ്യും.

ഓരോ മത്സരങ്ങളുടെയും പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നവരിൽ കൂടുതൽ പോയിന്റ് നേടുന്ന ആദ്യ 3 പേർക്കും 51 മത്സരങ്ങളിലും പങ്കെടുക്കുന്നതിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ആദ്യ 3 പേർക്കും എഎഫ്‌സി ഏഷ്യൻ ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിൽ (റൗണ്ട് 3) ഇഷ്ട ടീമിന്റെ മത്സരം നേരിട്ട് കാണാൻ അവസരവും ഒപ്പുവച്ച എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തറിന്റെ മത്സര പന്തുകളും ഉൾപ്പെടെയുള്ള സമ്മാനങ്ങളും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here