കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരത്തെ റാഞ്ചാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാർ രംഗത്ത്. നീക്കം നടന്നാൽ മഞ്ഞപ്പടയ്ക്ക് വൻ തുക ട്രാൻസ്ഫർ ഫീയായി ലഭിച്ചേക്കും

ജനുവരി ട്രാൻസ്ഫർ ജാലകം തുറന്നതോടെ ഇന്ത്യൻ സൂപ്പർ ലീഗിലും (Indian Super League) പലതരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്ന് തുടങ്ങിയിട്ടു‌ണ്ട്‌‌. അഡ്രിയാൻ ലൂണയ്ക്ക് (Adrian Luna) പകരം താരം വരുമെന്നതാണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ മഞ്ഞപ്പട (Manjappada) ആരാധകരെ ഏറ്റവുമധികം ആവേശം കൊള്ളിക്കുന്ന കാര്യം. പരിശീലനത്തിനിടെ പരിക്കേറ്റ ലൂണയ്ക്ക് സീസൺ നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters FC) പകരക്കാരനെ അന്വേഷിച്ച് തുടങ്ങിയത്.

സമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ചില താരങ്ങളെ നോട്ടമിട്ടും ട്രാൻസ്ഫർ വിൻഡോയിൽ ടീമുകൾ രംഗത്തെത്തിയിട്ടുണ്ട്. ടീമിലെ യുവ താരങ്ങളെയാണ് മറ്റ് ക്ലബ്ബുകൾ നോട്ടമിട്ടിരിക്കുന്നത്‌. ഇതിൽ പ്രധാനി സെന്റർ ബാക്ക് താരം ഹോർമിപാം റൂയിവയാണ്. 2021-22 സീസൺ മുതൽ മഞ്ഞപ്പടയ്ക്കൊപ്പമുള്ള ഹോർമിക്കായി ഐ എസ്‌ എല്ലിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബുകളിൽ ഒന്നായ മുംബൈ സിറ്റി എഫ്സി രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന‌ വിവരം. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്ന വാർത്തയാണിത്.

2021-22 സീസണ് മുൻപായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഹോർമിപാം മഞ്ഞപ്പടയ്ക്കൊപ്പമുള്ള തന്റെ ആദ്യ സീസണിൽത്തന്നെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ക്രൊയേഷ്യൻ താരം മാർകോ ലെസ്കോവിച്ചിനൊപ്പം സെൻട്രൽ ഡിഫൻസിൽ കോട്ട കെട്ടിയ ഹോർമി ടീമിന്റെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ നിർണായക പങ്ക് വഹിച്ചു. കഴിഞ്ഞ സീസണിലും മഞ്ഞപ്പടയ്ക്കായി തിളങ്ങിയ ഹോർമിപാം പത്താം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലും ടീമിനായി മികച്ച ഫോമിലാണ് കളിക്കുന്നത്.

ഇതിനോടകം ആറ് കളികളിലായി മൊത്തം 510 മിനിറ്റുകൾ ഹോർമി മൈതാനത്തുണ്ടായിരുന്നു. വിദേശ താരങ്ങളായ മാർകോ ലെസ്കോവിച്ചും മിലോസ് ഡ്രിൻസിച്ചും ഒരുമിച്ച് കളിക്കാൻ തുടങ്ങിയതോടെ ഹോർമി സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് പുറത്താവുകയായിരുന്നു.

ഐ എസ്‌ എൽ 2023-24 സീസണിൽ ഇതിനോടകം ആറ് കളികളിലായി മൊത്തം 510 മിനിറ്റുകൾ ഹോർമി മൈതാനത്തുണ്ടായിരുന്നു. വിദേശ താരങ്ങളായ മാർകോ ലെസ്കോവിച്ചും മിലോസ് ഡ്രിൻസിച്ചും ഒരുമിച്ച് കളിക്കാൻ തുടങ്ങിയതോടെ ഹോർമി സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് പുറത്താവുകയായിരുന്നു

അടുത്ത സീസണിൽ അഡ്രിയാൻ ലൂണ മധ്യനിരയിലേക്ക് മടങ്ങിയെത്തുന്നതോടെ വീണ്ടും ഒരിന്ത്യൻ താരത്തെ സെന്റർ ബാക്കായി കളിപ്പിക്കാൻ മഞ്ഞപ്പട നിർബന്ധിതരാവും. ഈ സാഹചര്യത്തിലാണ് ഹോർമിയുടെ സാന്നിധ്യം മഞ്ഞപ്പടയ്ക്ക് കരുത്താവുക. അതുകൊണ്ടു തന്നെ ഹോർമിപാമിനെ ഇപ്പോൾ വിൽക്കുകയാണെങ്കിൽ അത് കേരള ബ്ലാസ്റ്റേഴ്സ് കാണിക്കുന്ന അബദ്ധമായിരിക്കുമെന്ന തരത്തിൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

2023-24 സീസണ് മുൻപായി കേരള ബ്ലാസ്റ്റേഴ്സ്, ഹോർമിപാമുമായി നാല് വർഷത്തെ പുതിയ കരാറിൽ ഒപ്പു വെച്ചിരുന്നു. 2027 മെയ് 31 വരെയാണ് ഈ കരാറിന്റെ കാലാവധി. ഈ കാലയളവിൽ ഹോർമിപാമിനെ വിൽക്കുകയാണെങ്കിൽ നല്ലൊരു തുക ട്രാൻസ്ഫർ ഫീയിനത്തിൽ മഞ്ഞപ്പടയ്ക്ക് ലഭിക്കും എന്നതാണ് ശ്രദ്ധേയം. നിലവിൽ ഹോർമിക്കായി രംഗത്തുള്ള മുംബൈ സിറ്റി എഫ്സി കളിക്കാർക്കായി പണം വാരിയെറിയാൻ മടിയില്ലാത്ത ക്ലബ്ബാണ്. അതുതന്നെയാണ് മഞ്ഞപ്പട ആരാധകരുടെ പ്രധാന ടെൻഷനും. വൻ തുകയിൽ ഹോർമി മുംബൈ സിറ്റിയിലേക്ക് ചേക്കേറുമോയെന്ന ആശങ്ക ആരാധകർക്കെല്ലാമുണ്ട്‌‌.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസണ് മുൻപും ഹോർമിപാമിന് കേരള ബ്ലാസ്റ്റേഴ്സ് വിടാനുള്ള അവസരമുണ്ടായിരുന്നു‌. അന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റായിരുന്നു (Mohun Bagan Super Giant) ഈ യുവ താരത്തിനായി രംഗത്തുണ്ടായിരുന്നത്. എന്നാൽ കൊൽക്കത്തൻ ക്ലബ്ബിൽ പ്ലേയിങ് ടൈം വളരെ കുറവായിരിക്കുമെന്ന് അറിയാമായിരുന്ന ഹോർമി മഞ്ഞപ്പടയ്ക്കൊപ്പം തുടരാൻ തീരുമാനിക്കുകയായിരു‌ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here