പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഹെ​ൽ​ത്ത് ഓ​റി​യ​​ന്റേ​ഷ​ൻ ക്ലാ​സ്

റി​യാ​ദ്​: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ (പി.​സി.​ഡ​ബ്ല്യു.​എ​ഫ്) റി​യാ​ദ് ക​മ്മി​റ്റി​യും വെ​ളി​യം​കോ​ട് സ​വേ​ക് റി​യാ​ദ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ഹെ​ൽ​ത്ത് ഓ​റി​യ​​ന്റേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സൗ​ദി​യി​ൽ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ആ​യു​ർ​വേ​ദ ഡോ​ക്ട​റും പൊ​ന്നാ​നി താ​ലൂ​ക്ക് വെ​ളി​യം​കോ​ട് സ്വ​ദേ​ശി​യു​മാ​യ ഡോ. ​മ​ക്സൂ​മി​നും റീം ​മ​ക്‌​സൂ​മി​നും ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബ​ത്​​ഹ ലൂ​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പി.​സി.​ഡ​ബ്ല്യു.​എ​ഫ് ര​ക്ഷാ​ധി​കാ​രി​യും ജ​ന​സേ​വ​നം ചെ​യ​ർ​മാ​നു​മാ​യ എം.​എ. ഖാ​ദ​ർ ഉ​ദ്​​ഘ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സ​വേ​ക് റി​യാ​ദ് പ്ര​സി​ഡ​ൻ​റു​മാ​യ ക​ബീ​ർ കാ​ട​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ലിം ക​ള​ക്ക​ര, പ്ര​സി​ഡ​ൻ​റ്​ അ​ൻ​സാ​ർ നെ​യ്ത​ല്ലൂ​ർ, സ​വേ​ക് സെ​ക്ര​ട്ട​റി ജാ​ഫ​ർ വെ​ളി​യം​കോ​ട്, സ​മീ​റ റ​സാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​യാ​ഫ് വെ​ളി​യം​കോ​ട് ആ​മു​ഖം പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ക​ള​ക്ക​ര സ്വാ​ഗ​ത​വും സ​വേ​ക് ട്ര​ഷ​റ​ർ അ​ജ്മ​ൽ നാ​ല​ക​ത്ത്​ ന​ന്ദി​യും പ​റ​ഞ്ഞു. അ​തി​ഥി​ക​ൾ​ക്കു​ള്ള സ്നേ​ഹോ​പ​ഹാ​രം ട്ര​ഷ​റ​ർ ഷ​മീ​ർ മേ​ഘ​യും സ​വേ​ക് ര​ക്ഷാ​ധി​കാ​രി മ​നാ​ഫ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന്​ ന​ൽ​കി. ജ​ന​സേ​വ​നം ക​ൺ​വീ​ന​ർ അ​ബ്​​ദു​റ​സാ​ഖ്, വി. ​അ​ഷ്‌​ക​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​ഹൈ​ൽ മ​ഖ്ദൂം, സെ​ക്ര​ട്ട​റി പി.​വി. ഫാ​ജി​സ്, അ​ൻ​വ​ർ ഷാ ​പൊ​ന്നാ​നി, അ​ലി വെ​ളി​യം​കോ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

LEAVE A REPLY

Please enter your comment!
Please enter your name here