കൊറോണ എന്ന മഹാമാരിക്കു മുന്നിൽ പകച്ചു നിന്നുകൊണ്ടുതന്നെ ലോകരാഷ്ട്രങ്ങൾ. ശക്തമായ മുൻകരുതൽ നടപടികളും ലോക്ഡൗണുകളും നിലനിൽക്കവേ തന്നെ, വിവിധ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം, ലോകത്താകമാനം 26 ലക്ഷത്തിനടുത്ത് കൊറോണ രോഗികൾ ഉണ്ട്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പോസിറ്റീവ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ദിനംപ്രതി മുപ്പതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്ന അമേരിക്കയിൽ ഇതുവരെയുള്ള രോഗികളുടെ എണ്ണം 8,19620ഉം ആകെ നടന്ന മരണങ്ങൾ 45,314ഉം ആണ്. ഇന്നലെ മാത്രം അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണം 2800ൽ അധികമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here