ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,039 പേര്‍ക്കു കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1,07,77,284 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിട്ട കണക്കാണിത്​.

ഒരു ദിവസം കൊണ്ട് 110 പേര്‍ മരിച്ചു. 14,225 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 1,04,62,631 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,54,596 ആയി. 1,60,057 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്​.

അതേസമയം, രാജ്യത്ത് ഇതുവരെ​ 41,38,918 പേര്‍ പ്രതിരോധ മരുന്ന്​ സ്വീകരിച്ചു. ​ 19,84,73,178 സാമ്ബിളുകള്‍ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. ഇതില്‍ 7,21,121 സാമ്ബിളുകള്‍ ചൊവ്വാഴ്​ച മാത്രം പരിശോധിച്ചതാണെന്ന്​ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്​ മെഡിക്കല്‍ റിസര്‍ച്ച്‌ ​(ഐ.സി.എം.ആര്‍) അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here