കേരളത്തിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് ആർക്കും രോഗമുക്തിയില്ല. കണ്ണൂർ– 5, മലപ്പുറം –3, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ഒന്നു വീതം എന്നിങ്ങനെയാണ് രോഗ ബാധിതർ. ഇന്ന് പോസിറ്റീവായ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്. സംസ്ഥാനത്തു സമൂഹവ്യാപനം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാൻഡം ടെസ്റ്റും സെന്റിനൽ സർവൈലൻസ് ഫലങ്ങളും ഇതിനു തെളിവാണ്.

വിദേശത്തുനിന്ന് എത്തിയ 4 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 8 പേർക്കുമാണ് ഇന്ന് കോവിഡ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്ര – 6, ഗുജറാത്ത് –1 , തമിഴ്നാട് – 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ രോഗബാധിതരുടെ കണക്ക്. 642 പേർ‌ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ 142 പേർ ചികിൽസയിലുണ്ട്. 72000 പേരാണ് നിരീക്ഷണത്തിലുള്ളത്. 71545 പേർ വീടുകളിലും 455 പേർ ആശുപത്രിയിലുമാണ്. ഇന്ന് 119 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ 46958 സാംപിളുകളാണ് പരിശോധിച്ചത്. അതിൽ 45527 എണ്ണത്തിന് രോഗബാധയില്ലെന്നു കണ്ടെത്തി.

സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകളുടെ എണ്ണം 33 ആയി. കണ്ണൂർ ജില്ലയിലെ പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ പഞ്ചായത്ത്, കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് ഇന്ന് ഹോട്ട്സ്പോട്ട് പട്ടികയിൽ ഇടംപിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here