ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,058 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 164 മരണങ്ങളും സ്ഥിരീകരിച്ചു. 19,470 പേര്‍ േരാഗമുക്തരായി. നിലവില്‍ 1,83,118 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.14 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.36 ശതമാനം. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനം.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,40,94,373 ആയി. ആകെ മരണ സംഖ്യ 4,52,454 ആണ്. ഇതുവരെ 98,67,69,411 വാക്സീന്‍ േഡാസുകള്‍ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here